ജില്ലയിലെ പ്രധാന അറിയിപ്പുകൾ

സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ നിയമനം

മാനന്തവാടി എസ് സി എസ് ടി കോടതിയിൽ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യുട്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ പേര്, വിലാസം, വയസ്, ജനനതീയതി, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, യോഗ്യത, അഭിഭാഷകരായി 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, എൻറോൾമെന്റ് നമ്പർ, തീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഗസ്റ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഓഗസ്റ്റ് 15നകം നേരിട്ടോ തപാൽ മുഖേനെയോ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകണം. അപേക്ഷകർ ജില്ലയിൽ സ്ഥിരതാമസക്കാരും സർക്കാർ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ താത്പര്യമുള്ളവരും ആയിരിക്കണം. ഫോൺ: 04936 202251.

മികച്ച പച്ചത്തുരുത്തുകൾക്ക് ഹരിതകേരളം മിഷൻ പുരസ്കാരങ്ങൾ

ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരുക്കിയ മികച്ച പച്ചത്തുരുത്തുകൾക്ക് ഹരിത കേരളം മിഷൻ പുരസ്കാരം നൽകും. ഏറ്റവും മികച്ച മൂന്ന് പച്ചത്തുരുത്തുകൾക്ക് ജില്ലാതല പുരസ്കാരവും തെരഞ്ഞെടുക്കപ്പെടുന്ന മികച്ച അഞ്ച് പച്ചത്തുരുത്തുകൾക്ക് സംസ്ഥാനതല പുരസ്‌കാരം സെപ്‌തംബർ 16 ന് ഓസോൺ ദിനത്തിൽ തിരുവനന്തപുരത്ത് വെച്ചും നൽകും.

പച്ചത്തുരുത്തുകളുടെ വ്യാപാനവും വൈവിധ്യവും വർധിപ്പിക്കാൻ വിപുലമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. നിലവിൽ 74 പച്ചത്തുരുത്തുകളാണ് ജില്ലയിലുള്ളത്. ജില്ലാ- സംസ്ഥാന തലങ്ങളിൽ രൂപീകരിച്ച വിദഗ്ധ സമിതികളുടെ സന്ദർശനത്തിൽ പച്ചത്തുരുത്തുകളിലെ വൃക്ഷ -സസ്യ വൈവിധ്യങ്ങൾ, പച്ചത്തുരുത്ത് സംരക്ഷണത്തിന് സംഘാടക സമിതി വഹിച്ച പങ്ക്, ജൈവ വേലി, വിവര വിജ്ഞാന ബോർഡുകൾ തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരങ്ങൾ നൽകുന്നത്.

ഗാർഹിക പാചക വാതക ദുരുപയോഗം: കർശന നടപടി സ്വീകരിക്കും

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളിൽ നിയമപരമായി വാണിജ്യ സിലിണ്ടറുകൾ മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളു. ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ നിയമവിരുദ്ധമായ ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ സിലിണ്ടർ പിടിച്ചെടുക്കൽ, പിഴ ഈടാക്കൽ തുടങ്ങിയ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ചില സപ്ലൈ ഓഫീസർ അറിയിച്ചു.

അസിസ്റ്റൻറ് എൻജിനീയർ നിയമനം

തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി ടെക്ക് സിവിൽ എൻജിനിയറിങ്ങാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 13ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 256236.

പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിവിധ കോഴ്‌സുകളിൽ പ്രവേശനം ആരംഭിച്ചു. ബേസിക് ഇംഗ്ലീഷ് പ്രൊഫിഷ്യന്‍സി, എസൻഷ്യൽ ഇംഗ്ലീഷ് സ്കിൽ, ഫണ്ടമെന്റൽസ് ഓഫ് കോൺടെന്റ് റൈറ്റിംഗ് എന്നി കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്. ബേസിക് ഇംഗ്ലീഷ് പ്രൊഫിഷ്യന്‍സി, എസൻഷ്യൽ ഇംഗ്ലീഷ് സ്കിൽ കോഴ്സുകൾക്ക് എസ്എസ്എൽസിയും, ഫണ്ടമെന്റൽസ് ഓഫ് കോൺടെന്റ് റൈറ്റിംഗ് കോഴ്സിലേക്ക് പ്ലസ് ടുവുമാണ് അടിസ്ഥാന യോഗ്യത. ഫോണ്‍: 9495999669, 7306159442.

ഫുട്ബോൾ പരിശീലക നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്ത് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഗോൾഡ് ബൂട്ട് ഫുട്ബോൾ പരിശീലന പദ്ധതിയിലേക്ക് പരിശീലകരെ നിയമിക്കുന്നു. എഐഎഫ്എഫിന്റെ ഡി-ലൈസൻസാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവർ ഓഗസ്റ്റ് 16ന് രാവിലെ 11ന് മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോണ്‍: 04936 282422, 9496048347.

ഫാർമസിസ്റ്റ് നിയമനം

കുറുക്കൻമൂല എഫ്എച്ച്സി ഫാർമസിയിൽ ഫാർമസിസ്റ്റ് നിയമനം നടത്തുന്നു. ബിഫാം/ഡിഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷനാണ് യോഗ്യത. പ്രായപരിധി 18നും 45നുമിടയിൽ. കുറുക്കൻമൂല പരിധിയിലുള്ളവർക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ഓഗസ്റ്റ് 11ന് രാവിലെ 11ന് കുറുക്കൻമൂല എഫ്എച്ച്സിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04935 294949.

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബിരുദവും ഡിസിഎയുമാണ് യോഗ്യത. ബയോഡാറ്റ സഹിതമുള്ള അപേക്ഷകൾ, ജില്ലാ ഓഫീസർ ആൻഡ് ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ, മഹാത്മാ ഗാന്ധി എൻആർഇജിഎ, ജില്ലാ ഓഫീസ്, സിവിൽ സ്റ്റേഷൻ, കൽപ്പറ്റ എന്ന വിലാസത്തിൽ ഓഗസ്റ്റ് 16നകം നൽകണം. ഫോൺ: 04935 205959.

സീറ്റൊഴിവ്

കൽപ്പറ്റ കെഎംഎം ഗവ. ഐടിഐയിലെ വിവിധ ട്രേഡുകളിൽ വനിത, ഭിന്നശേഷി (അഡ്മിഷൻ പ്രോസ്പെക്ടസിലെ എ, ബി, സി വിഭാഗങ്ങൾ) സംവരണ സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷ നൽകാൻ താത്പര്യമുള്ളവർ രേഖകളുടെ അസലുമായി ഓഗസ്റ്റ് 11ന് വൈകുന്നേരം അഞ്ചിനകം ഐടിഐയിൽ നേരിട്ട് എത്തി അപേക്ഷ നൽകണമെന്ന് എന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04936 205519, 9995914652.

Leave a Reply

Your email address will not be published. Required fields are marked *