1972 ലെ വനം നിയമം ഭേദ ഗതി ചെയ്യണമെന്നും , സംസ്ഥാന ഗവണ്‍മെന്റിന്റെ പ്രത്യേക അധികാരം വെച്ച്
നിയമം ഭേദഗതി ചെയ്യുന്നതിന് അടുത്ത നിയമ സഭയില്‍ ബില്ല്‌കൊണ്ടു വരുമെന്നും വനം വകുപ്പ് മന്ത്രി എ.കെശശീന്ദ്രന്‍ പറഞ്ഞു .
ചെതലയം റേഞ്ച് ഇരുളം പുല്‍പ്പള്ളി വനം വകുപ്പ് ലേഡീസ് ബാരക്‌സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനം വകുപ്പിന്റെ കരാറ് പണികള്‍ ഏറ്റെടുക്കുന്ന കരാറ്ക്കാര്‍ പണികള്‍ തീര്‍ക്കാതെ കടലാസ് വര്‍ക്കുകള്‍ നടത്തി.
പണം വാങ്ങാം എന്നുള്ള നിലപാട് മാറ്റിവെച്ചോളാനും, മനുഷ്യ വന്യ മൃഗ സംഘര്‍ഷം ലഘൂകരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിത
മാക്കിയിട്ടുണ്ടന്നും മന്ത്രി പറഞ്ഞു .നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ലേഡീസ് ബാരക്സ്സ് കെട്ടിട ഉദ്ഘാടന ചടങ്ങില്‍
ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ് ണ്ണന്‍ അധ്യക്ഷത വഹിച്ചു . ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി.എന്‍ അജ്ഞന്‍കുമാര്‍ ,വൈല്‍ഡ്
ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ , നോര്‍ത്ത് വയനാട് ഡിഎഫ്ഒആര്‍ സന്തോഷ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
1972 ലെ വനനിയമം ഭേദഗതി ചെയ്യുന്നതിന് നിയമസഭയില്‍ ബില്ല്‌കൊണ്ടുവരും: മന്ത്രി എ.കെ ശശീന്ദ്രന്‍
