ഗര്‍ഭിണിയായ പശുവിനെ ഡോക്ടര്‍ കൃത്യമായി പരിപാലിക്കാത്തതിനാല്‍ പശുക്കിടാവിനെ ക്ഷീരകര്‍ഷകര്‍ക്ക് പുറത്തെടുക്കേണ്ടി വന്നതായി പരാതി. ഡോക്ടര്‍ പശുവിന്റെ ഗര്‍ഭപാത്രം തുന്നിക്കെട്ടിയ പോയതിന് ശേഷം തുന്നഴിച്ചാണ് രണ്ടാമത്തെ കിടാവിനെ പുറത്തെടുത്തതെന്നാണ് ക്ഷീരകര്‍ഷകയുടെ ആരോപണം
എച്ച് .എഫ് ഇനത്തില്‍പ്പെട്ട ഗര്‍ഭിണിയായ പശുവിനെ പരിചരിക്കുന്നതില്‍ ഡോക്ടര്‍ക്ക് വീഴ്ച്ച പറ്റിയെന്നാണ് ആരോപണം. പശുക്കിടാവ് ഉള്ളില്‍ കിടക്കേ ഗര്‍ഭപാത്രം തുന്നിക്കെട്ടി എന്ന ഗുരുതര ആരോപണമാണ് വാഴവറ്റ പള്ളിക്കരക്കുടിയില്‍ ഫാം നടത്തുന്ന രേഷ്മ വിനോജ് ഉന്നയിക്കുന്നത്.
1962 എന്ന അനിമല്‍ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് സഹായം തേടിയതിന് രൂക്ഷമായി വിമര്‍ശിച്ചെന്നും സമീപത്തെ കര്‍ഷകര്‍ വന്നില്ലായിരുന്നെങ്കില്‍ പശുവിനെയും കിടാവിനെയും നഷ്ടപ്പെടുമായിരുന്നു വെന്നും രേഷ്മ പറഞ്ഞു.