റോഡിനോട് അവഗണനയെന്നാരോപണം: പ്രക്ഷോപത്തിനൊരുങ്ങി നാട്ടുകാര്‍

നടവയല്‍ ചിറ്റാലൂര്‍ക്കുന്ന് ഞാണന്‍ ഉന്നതി റോഡിനെ അവഗണിക്കുന്നെന്നാരോപിച്ച് കുടുംബങ്ങള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. റോഡിന്റെ കുറച്ച് ഭാഗം തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി കോണ്‍ക്രിറ്റ് ചെയ്തങ്കിലും ചിറ്റാലൂര്‍ക്കുന്ന് പ്രധാന റോഡില്‍ നിന്നും പ്രവേശിക്കുന്ന ഭാഗമാണ് തകര്‍ന്ന് ചളിക്കുളമായി കിടക്കുന്നത്. 20 ഓളം കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. കാല്‍ നടയാത്ര പോലും ഇതു വഴി സാധ്യമല്ലാത്ത സാഹചര്യമാണ്. അധികൃതരുടെ അനാസ്ഥയാണ് റോഡ് തകരാന്‍ കാരണമെന്നും അടിയന്തരമായി നവീകരണ പ്രവര്‍ത്തികള്‍ ആരംഭിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം .

Leave a Reply

Your email address will not be published. Required fields are marked *