കച്ചവട സ്ഥാപനങ്ങളില്‍ അളവ് തൂക്കയന്ത്രങ്ങളുടെ പരിശോധന നടത്തി ലീഗല്‍ മെട്രോളജി വകുപ്പ്

അമ്പലവയലിലെ പച്ചക്കറി കടകളിലും, മത്സ്യ മാംസ മാര്‍ക്കറ്റുകളിലും, വ്യാപര സ്ഥാപനങ്ങളിലുമാണ് സംഘം പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ലീഗല്‍ മെട്രോളജി വകുപ്പ്.

വിപണിയിലെ അളവ് തൂക്ക ക്രമക്കേടുകള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനായാണ് ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കുന്നത്. അമ്പലവയല്‍ ടൗണിലെ പച്ചക്കറി കടകളിലും, മത്സ്യ മാംസ മാര്‍ക്കറ്റുകളിലും, വ്യാപര സ്ഥാപനങ്ങളിലും സംഘം പരിശോധന നടത്തി. ലീഗല്‍ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖകള്‍, മുദ്ര പതിക്കാതെ അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ച് ക്രമക്കേടുകള്‍ നടത്തുന്നുണ്ടോ എന്നും സംഘം പരിശോധിച്ചു. ഇന്‍പെക്ടിങ്ങ് അസിസ്റ്റന്റ് മാരായ എ. സുബൈര്‍., മനോജ്, ഡ്രൈവര്‍ ചന്ദ്ര കിരണ്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *