കണിയാമ്പറ്റ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിങ്ങിൻ്റെ പേരിൻ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂര മർദനം. മീശ വടിക്കാതെ സ്കൂളിലെത്തിയതിനാണ് വിദ്യാർഥിയെ കൂട്ടം ചേർന്ന് മർദിച്ചത്. സാരമായി പരിക്കേറ്റ വിദ്യാർഥിയെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്രൂരമർദനത്തിൽ പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ഷയാസ് നാല് ദിവസം മുൻപാണ് സ്കൂളിൽ സയൻസ് വിഭാഗത്തിൽ പ്രവേശനം നേടിയത്. മറ്റ് ഡിപ്പാർട്ട്മെൻ്റിലെ വിദ്യാർഥികളാണ് ഷിയാസിനെ മർദിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഷയാസ് വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. മർദ്ദനത്തിൽ വിദ്യാർഥിയുടെ നട്ടെല്ലിനും കഴുത്തിനും കൈകാലുകൾക്കും പരിക്കേറ്റിട്ടുണ്ട്.