മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മുസ്ലീംലീഗ് കണ്ടെത്തിയഭൂമി നിയമക്കുരുക്കില്‍. തൃക്കൈപ്പറ്റ വില്ലേജില്‍ വാങ്ങിയ ഭൂമിയില്‍ ഒരു ഭാഗം തോട്ടഭൂമി ആണെന്ന വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്മേല്‍ വൈത്തിരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഭൂവുടമകളില്‍നിന്ന് വിശദീകരണം തേടി. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പേരിലാണ് ഭൂമി രജിസ്റ്റര്‍ ചെയ്തത്.
ഭവനനിര്‍മാണത്തിനായി വാങ്ങിയ 11 ഏക്കര്‍ ഭൂമിയിലെ ഒരു ഭാഗം കാപ്പിത്തോട്ടം തരം മാറ്റിയെന്നാണ് തൃക്കൈപ്പറ്റ വില്ലേജ് ഓഫീസര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. തുടര്‍നടപടികള്‍ക്കായി കണിയാമ്പറ്റ സോണല്‍ ബോര്‍ഡ് ഓഫീസര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഭൂവുടമയായിരുന്ന കല്ലങ്കോടന്‍ മൊയ്തുവിന് നോട്ടീസ് അയച്ചത്. ലാന്‍ഡ് ബോര്‍ഡില്‍ രേഖകള്‍ സഹിതം ഹാജരായി വിശദീകരണം നല്‍കണം എന്നാണ് നോട്ടീസ്. പ്രസ്തുത ഭൂമി കല്ലങ്കോടന്‍ മൊയ്തുവിന് ഭൂപരിഷ്‌കരണ നിയമപ്രകാരം ഇളവ് നല്‍കിയ 11.12 ഏക്കറില്‍പ്പെട്ടതായതിനാല്‍ തോട്ടഭൂമി തരം മാറ്റിയതില്‍ ഭൂവുടമയ്ക്ക് ബോധിപ്പിക്കാനുള്ള വിശദീകരണം അറിയിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. എന്നാല്‍, ഭൂമിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളില്ലെന്നാണ് ലീഗ് നിലപാട്.
1000 ചതുരശ്രയടിയുള്ള 105 വീടുകള്‍ നിര്‍മിക്കാനയിരുന്നു പദ്ധതി. സാദിഖലിഗീഹാബ് തങ്ങള്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു. അതേസമയം നിയമക്കുരുകില്‍പ്പെടുന്ന ഭൂമിവാങ്ങി ദുരന്തബാധിതരെ മുസ്ലിം ലീഗ്അ വഹേളിച്ചുവെന്നാണ് സി പി എം വിമര്‍ശനം.