അതിമാരക മയക്കുമരുന്നുകളുമായി യുവാവ് പിടിയില്‍

0

വയനാട് ജില്ലാ പോലീസ് മേധാവിയുടെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും,ബത്തേരി പോലീസ് ഇന്‍സ്പെക്ടര്‍ ജി.പുഷ്പകുമാറും സംഘവും നടത്തിയ പരിശോധനയില്‍ മുത്തങ്ങ പൊന്‍കുഴി അമ്പലത്തിന് സമീപത്ത് നിന്നും അതിമാരക മയക്കുമരുന്നുകളുമായി മലപ്പുറം സ്വദേശിയായ യുവാവ് പിടിയിലായി. പുത്തനങ്ങാടി ആരിക്കല്‍ എ അജ്നാസ്(26) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും ആറ് ഗ്രാമോളം അതിതീവ്ര ലഹരിമരുന്നുകള്‍ പിടികൂടി.

Leave A Reply

Your email address will not be published.

error: Content is protected !!