യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസ്: ഒരു പ്രതി കൂടി കസ്റ്റഡിയില്‍.

0

കരണിയില്‍ വീട്ടില്‍ കയറി യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസിലെ ഒരു പ്രതി കൂടി കസ്റ്റഡിയില്‍. കമ്പളക്കാട് ചെറുവണശ്ശേരി മുഹസ്സിന്‍ (29) ആണ് മീനങ്ങാടി പോലീസിന്റെ പിടിയിലായത്.എറണാകുളം പനമ്പള്ളി നഗറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മീനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ പിജെ കുര്യാക്കോസ്, എസ്.സി.പി.ഒമാരായ പ്രവീണ്‍, സുമേഷ് ,സിപിഒ ക്ലിന്റ് എന്നിവരുടെ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

13-10 -2023 ന് പുലര്‍ച്ചെ 2.30നാണ് മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാസംഘം കരണി സ്വദേശിയും, നിരവധി കേസുകളില്‍ പ്രതിയുമായ അഷ്‌കര്‍ അലിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞത്. മീനങ്ങാടി പോലീസിന്റെ പഴുതടച്ച അന്വേഷണത്തില്‍ 13 പേരെ ഇതോടകം പിടികൂടി അറസ്റ്റ് ചെയ്തിരുന്നു.ബംഗാളികളോടൊപ്പം എറണാകുളം ഓടക്കാലിയില്‍ ഒളിച്ച് കഴിയുകയായിരുന്ന മുഹസ്സിനെ പനമ്പിളി നഗറില്‍ നിന്ന് ഇന്നലെ വൈകുന്നേരമാണ് മീനങ്ങാടി പോലീസ് പിടികൂടിയത്. നിരവധി കേസുകളില്‍ പ്രതിയായ മുഹസ്സിന്റെ പേരില്‍ ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ട്. മീനങ്ങാടി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!