പടിഞ്ഞാറത്തറ തെങ്ങുംമുണ്ട തോടന്‍ വീട്ടില്‍ മൊയ്തുട്ടി(60) എന്നയാള്‍ക്കെതിരെയാണ് ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി സ്‌പെഷ്യല്‍ ജഡ്ജ് വി. അനസ് ശിക്ഷ വിധിച്ചത്.പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയും വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന 2020ല്‍ പടിഞ്ഞാറത്തറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. ആ വര്‍ഷത്തില്‍ മറ്റു രണ്ടു കേസുകള്‍ക്കൂടി പ്രതിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്നത്തെ സബ് ഇന്‍സ്പെക്ടര്‍ പി. ഷമീര്‍ ആണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
അന്വേഷണസംഘത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ ജംഷീര്‍ ഉണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ടി.ജി. മോഹന്‍ദാസ് ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ സീനത്ത് ഉണ്ടായിരുന്നു.