സുൽത്താൻബത്തേരി പുത്തൻകുന്നിൽ ഓട്ടോറിക്ഷയും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് രണ്ടുപേർ മരണപ്പെട്ടു. ഓട്ടോറിക്ഷ യാത്രക്കാരായ നമ്പിക്കൊല്ലി കഴമ്പ് മാവേലി നഗർ സ്വദേശികളായ കോട്ടൂർ ഹൗസ് കലാധരൻ (58), ബാലൻ (60) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം സഞ്ചരിച്ചിരുന്ന നാരായണൻ (56) നെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 4:15 ലോടെ സുൽത്താൻബത്തേരി പാട്ടവൾ റൂട്ടിൽ പുത്തൻകുന്നിലാണ് അപകടം. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയും എതിരെ വരുകയായിരുന്ന പിക്കപ്പ് വാഹനവും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. മരണപെട്ടവരുടെ മൃതദേഹങ്ങൾ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റ നാരായണനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.