ബത്തേരി കോട്ടക്കുന്നില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ കോട്ടക്കുന്ന് ഗുരുകുലം റോഡിലേക്ക് തിരിയുന്ന ഭാഗത്ത് വെച്ചാണ് അപകടം. ബത്തേരി ഭാഗത്ത് നിന്ന് വന്ന ഓമ്‌നിവാഹനം ഗുരുകുലം റോഡിലേക്ക് കയറുന്നതിനിടെ പുറകെയെത്തിയ പിക്കപ്പ് വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓമ്‌നി വാഹനം എതിരെവന്ന ഇന്നോവയിലും ഇടിച്ചാണ് അപകടം. ഓമ്‌നി വാനില്‍ സഞ്ചരിച്ചിരുന്ന നമ്പ്യാര്‍കുന്ന മാങ്ങാച്ചാല്‍ കുന്നാരത്ത് ഹൗസ് വര്‍ഗീസ്, ഇദ്ദേഹത്തിന്റെ ഭാര്യ അന്നമ്മ, അനിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു.
Comments (0)
No comments yet. Be the first to comment!