വിരലിലെ രേഖകള്‍ തെളിയാത്തതിനാല്‍ ആധാര്‍ ലഭിക്കാത്തതാണ് നമ്പ്യാര്‍കുന്ന് നറമാട് കോളനിയിലെ കാഞ്ചിയെയും കുടുംബത്തെയും ദുരിതത്തിലാക്കിയിരിക്കുന്നത്.പെന്‍ഷനും,റേഷനും അര്‍ഹമായ ആനൂകല്യങ്ങളും രേഖയില്ലാത്തതിന്റെ പേരില്‍ നഷ്ടമാകുന്നുവെന്ന് കാഞ്ചി പറയുന്നു.ട്രൈബല്‍ വകുപ്പും സഹായങ്ങള്‍ ചെയ്യുന്നില്ലെന്നും ആരോപണമുണ്ട്.70 വയസ്സുള്ള കാഞ്ചിയും ഭര്‍ത്താവ് ഉപേക്ഷിച്ച മകള്‍ ബിന്ദുവും ഇവരുടെ രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തെ കോവിഡ് കാലത്ത് പോലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് കാഞ്ചി പറയുന്നു.മകള്‍ ബിന്ദുവിന്റെ പേരില്‍ റേഷന്‍ കാര്‍ഡ് തയ്യാറാക്കാന്‍ ട്രൈബല്‍ പ്രമോട്ടര്‍ വഴി ആധാര്‍ കാര്‍ഡ് നല്‍കിയെങ്കിലും ഇതുവരെയും കാര്‍ഡ് ലഭിച്ചിട്ടില്ല.അധികൃതര്‍ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് കാഞ്ചിയുടെയും കുടുംബത്തിന്റെയും ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.