പുത്തുമല പുനരധിവാസം ഹര്‍ഷം പദ്ധതിയില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിര്‍മ്മിച്ച വീടുകള്‍ ആഗസ്റ്റ് 7 ന് കൈമാറുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വീട് നഷ്ടപ്പെട്ട പത്ത് കുടുംബങ്ങള്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രളയ പുനരധിവാസം 2019 പ്രകാരം നിര്‍മ്മിച്ച വീടുകളുടെ കൈമാറ്റമാണ് 7 ന് നടക്കുക. ഒരോ കുടുംബത്തിനും സര്‍ക്കാര്‍ നല്‍കിയ നാല് ലക്ഷത്തിന് പുറമെ പീപ്പിള്‍സ് ഫൗണ്ടേഷന്റെ അഞ്ച് ലക്ഷം രൂപയും ചേര്‍ത്ത് 662 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 10 വീടുകളാണ് പൂര്‍ത്തീകരിച്ചത്. 7 ന് വൈകീട്ട് 4 മണിക്ക് മേപ്പാടിയില്‍ വെച്ച് നടക്കുന്ന വീടുകളുടെ കൈമാറ്റ ചടങ്ങില്‍ എം.വി.ശ്രേയാംസ് കുമാര്‍ എം.പി, ടി. സിദ്ധീഖ് എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ.മുഹമ്മദലി തുടങ്ങി ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.പി.യൂനസ്, സെക്രട്ടറി ടി. ഖാലിദ് പനമരം, സി.സലീം, നവാസ് പൈങ്ങോട്ടായി തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.