കോവിഡ് വ്യാപനം രൂക്ഷമായതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൌണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ വരും ദിവസങ്ങളില്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍ ഐപിഎസ് അറിയിച്ചു. ലോക്ക് ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെതിരെ ഇന്ന് 05.00 വരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മാസ്‌ക് ക്ര്യത്യമായി ധരിക്കാത്തതിന് 116 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 99 പേര്‍ക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ട്. വ്യക്തമായ കാരണമില്ലാതെ അനാവശ്യമായി റോഡിലിറങ്ങിയ വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട് .
ജില്ലയില്‍ ഇതുവരെ ലോക്ക് ഡൌണ്‍ ലംഘനം നടത്തിയത്തിന് 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിടുണ്ട്. മാസക്ക് ധരിക്കാത്തതിന് 662 ഉം സാമൂഹിക അകലം പാലിക്കാത്തതിന് 462 പേര്‍ക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ട്.
ജില്ലയില്‍ ഇതുവരെ ഹോം ഗാര്‍ഡ് ഉള്‍പ്പെടെ 242 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പോസ്റ്റിവായിടുണ്ട്. നിലവില്‍ 48 പേര്‍ ചികില്‍സയിലുണ്ട്.
ജില്ലയില്‍ വരും ദിവസങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും അനാവശ്യമായി വാഹനങ്ങളുമായി പുറത്തു ഇറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ല പോലീസ് മേധാവി അറിയിച്ചു.