പി എസ് സി പരീക്ഷ മാറ്റിവെക്കണമെന്ന് ഉദ്യോഗാര്‍ഥികള്‍

0

കൊവിഡ് രണ്ടാംതരംഗത്തില്‍ സംസ്ഥാനം വിറങ്ങലിച്ചുനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഈ മാസം 20ന് പി എസ് സി നടത്താനിരിക്കുന്ന ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പരീക്ഷ മാറ്റിവെക്കണമെന്ന് ഉദ്യോഗാര്‍ഥികള്‍. കൊവിഡ് രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തില്‍ പലജില്ലകളിലുമുള്ള കടുത്ത നിയന്ത്രണങ്ങളും യാത്രാബുദ്ധിമുട്ടുകളും കാരണം അതിരാവിലെ 7.30 ന് നടക്കുന്ന പരീക്ഷകള്‍ക്ക് ദൂരസ്ഥലങ്ങളില്‍ നിന്നും കേന്ദ്രങ്ങളില്‍ എത്തിച്ചേരാനാവില്ലന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്.

സംസ്ഥാനത്ത് ആദ്യമായാണ് ഈ തസ്തികയിലേക്ക് പി എസ് സി പരീക്ഷ നടത്തുന്നത്. എന്നാല്‍ കൊവിഡ് രൂക്ഷമായി തുടരുകയും പലജില്ലകളിലും കടത്തു നിയന്ത്രണങ്ങളും യാത്രാബുദ്ധിമുട്ടുകളും നേരിടുന്ന സാഹചര്യത്തിലും പി എസ് സി, പരീക്ഷ നടത്തിപ്പിനുള്ള മുന്നൊരുക്കങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഇത് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ പരീക്ഷ എഴുതാന്‍ കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാകും. സംസ്ഥാനത്ത്് ആകെ ഈ പരീക്ഷയെഴുതാന്‍ 1046 അപേക്ഷകരാണുള്ളത്. ഇവര്‍ക്കായി മൂന്ന് കേന്ദ്രങ്ങളാണ് പി എസ് സി ഒരുക്കിയിരിക്കുന്നത്. അതും കൊവിഡ് ഏറ്റവും രൂക്ഷമാവുകയും രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്ത കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ്. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ഉദ്യോഗാര്‍ഥികള്‍ കോഴിക്കോട് ജില്ലയിലെ അത്തോളിയിലെ പരീക്ഷ കേന്ദ്രത്തിലാണ് എത്തിച്ചേരണ്ട്. അതും രാവിലെ 7.30ന് എത്തിച്ചേരണം. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ലോഡ്ജുകള്‍ ലഭിക്കുന്നതിലെ ബുദ്ധിമുട്ടും ഗാതഗത സംവിധനത്തിലെ പ്രശ്‌നങ്ങളും കാരണം ഈ സമയത്ത് ദൂരസ്ഥലങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ എങ്ങനെ എത്തിച്ചേരുമെന്നാണ് ഉദ്യോഗാര്‍ഥികള്‍ ചോദിക്കുന്നത്.ഇതിനുപുറമെ പിഎസ് സി ആദ്യമായാണ് ഈ തസ്തികയിലേക്ക് പരീക്ഷ നടത്തുന്നത് എന്നതിനാല്‍ പല ഉദ്യോഗാര്‍ഥികളുടെയും പ്രായപരിധിയും കഴിയാറായിട്ടുണ്ട്. കൂടാതെ നിലവിലെ സാഹചര്യത്തിലെ പല ഉദ്യോഗാര്‍ഥികളും കൊവിഡ് പോസിറ്റാവുകയും, പലരും നരീക്ഷണത്തിലുമാണ്. ഈ അവസ്ഥയില്‍ പരീക്ഷമാറ്റിവെക്കാതെ നടത്തുകയാണങ്കില്‍ ഇവര്‍ക്ക് അവസരം എന്നന്നേക്കുമായി നഷ്ടമായേ്ക്കാം. ഈ പ്രതിസന്ധിഘട്ടം മനസ്സിലാക്കി പി എസ് സി ചൊവ്വാഴ്ച നടത്താനിരിക്കുന്ന ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ അസ്ിസ്റ്റന്റ് പ്രൊഫസര്‍ പരീക്ഷ മാറ്റിവെക്കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!