നൂല്‍പ്പുഴയല്‍ വീണ്ടും ഷിഗല്ല സ്ഥിരീകരിച്ചു

0

നാഗരംചാല്‍ 16 വാര്‍ഡില്‍ 55 കാരിയായ ഗോത്രസ്ത്രീക്കാണ് ഷിഗല്ല കഴിഞ്ഞദിവസം സ്ഥിരീകരിച്ചത്. ഇവര്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രയില്‍ ചികിത്സയിലാണ്. ഈ കഴിഞ്ഞ 2ന് നൂല്‍പ്പുഴ പഞ്ചായത്തില്‍ പിലാക്കാവില്‍ ഷിഗല്ല ബാധിച്ച് 6വയസുകാരി മരിച്ചിരുന്നു.ഷിഗല്ല് ബാധിച്ച് ആറ് വയസുകാരി മരിച്ചതിനുപിന്നാലെയാണ് നൂല്‍പ്പുഴ പഞ്ചായത്തില്‍ വീണ്ടും ഷിഗല്ല രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

പഞ്ചായത്തിലെ 16ാം വാര്‍ഡിലെ നാഗരംചാലിലെ ഗോത്രസ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് ദിവസം മുമ്പ് വയറിളക്ക്‌ത്തെ തുടര്‍ന്ന് നൂല്‍പ്പുഴ എഫ് എച്ച് സിയില്‍ ചികി്ത്സ തേടിയിരുന്നു. തുടര്‍ന്ന് നട്ത്തിയ പരിശോധനിയിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനിലയില്‍ പ്രശ്‌നമില്ലന്നും കോളനിയില്‍ മറ്റാര്‍ക്കും ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കോളനിയിലും പരിസരവും ശുചീകരണം നടത്തിയതായും പഞ്ചായത്ത് പ്രസിഡണ്ട് ഷിജ പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!