വെള്ളമുണ്ട അയ്യപ്പ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടത്തി
വെള്ളമുണ്ട അയ്യപ്പ വിഷ്ണു ക്ഷേത്രത്തില്‍ വിഷവിനോടനുബന്ധിച്ച് വിശേഷാല്‍ പൂജകളും, വിഷുക്കണി ദര്‍ശനവും ഒരുക്കി. ഹരിപ്രസാദ് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. ക്ഷേത്രത്തിലെത്തിയ മുഴുവനാളുകള്‍ക്കും വിഷുക്കൈനീട്ടവും ക്ഷേത്രകമ്മിറ്റി ഒരുക്കിയിരുന്നു. ക്ഷേത്രം പ്രസിഡണ്ട് പി മോഹനന്‍, ക്ഷേത്രം സെക്രട്ടറി കെകെ ഗോപാലകൃഷ്ണന്‍ നായര്‍, എം ശശി മാസ്റ്റര്‍, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി