റെയ്ഡ് ചെയ്യാന്‍ ആദായ നികുതി വകുപ്പിനെ വെല്ലുവിളിച്ച് ഉദയനിധി സ്റ്റാലിന്‍
തന്റെ വീടും റെയ്ഡ് ചെയ്യാന്‍ ആദായ നികുതി വകുപ്പിനെ വെല്ലുവിളിച്ച് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ മകനും ഡിഎംകെ സ്ഥാനാര്‍ത്ഥിയുമായ ഉദയനിധി സ്റ്റാലിന്‍. സഹോദരിയുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ ആദായ നികുതി വകുപ്പിന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. റെയ്ഡില്‍ ഭയന്ന് അണ്ണാ ഡിഎംകെയെ പോലെ ഡിഎംകെ ബിജെപിയുടെ അടിമകളാകില്ലെന്ന് ഉദയനിധി സ്റ്റാലിന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
തമിഴ്‌നാട്ടില്‍ ഡിഎംകെ നേതാക്കളുടെ വീടുകളില്‍ കഴിഞ്ഞ ദിവസവും ആദായ നികുതി വകുപ്പ് റെയ്ഡുണ്ടായിരുന്നു. ചെന്നൈ, മധുര, പുതുക്കോട്ട എന്നിവിടങ്ങളിലായിരുന്നു ആദായ നികുതി വകുപ്പ് റെയ്ഡ്. പുതുക്കോട്ട ജില്ലയിലെ ഡിഎംകെ നേതാവ് രാമതിലകം, കൊളത്തൂരിലെ ഡിഎംകെ നേതാവ് ജയമുരുകന്‍ എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് . ആദായ നികുതി വകുപ്പിന്റെ റെയ്ഡാണ് സംസ്ഥാനത്തെ ഡിഎംകെ നേതാക്കളുടെ പ്രധാന പ്രചാരണ വിഷയം.