ആസ്റ്റര്‍ വയനാട് സ്‌പോര്‍ട്‌സ് ഇഞ്ചുറി ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു

0

 

ജില്ലയിലെ സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് ആശ്വാസമായി ആസ്റ്റര്‍ വയനാടില്‍ ആരംഭിച്ച സ്‌പോര്‍ട്‌സ് ഇഞ്ചുറി ക്ലിനിക്കിന്റെ ഉദ്ഘാടനം പ്രശസ്ത ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ താരം ശ്രീ അനസ് ഇടത്തോടിക നിര്‍വ്വഹിച്ചു.

വയനാട്ടിലെയും അനുബന്ധ പ്രദേശങ്ങളിലെയും കായിക താരങ്ങള്‍ക്ക് ഏറെ ആശ്വാസവും അതിലേറെ സന്തോഷവും നല്‍കുന്ന കാര്യമാണ് വയനാട്ടില്‍ ഒരു സമ്പൂര്‍ണ സ്‌പോര്‍ട്‌സ് ഇഞ്ചുറി സെന്റര്‍ ആരംഭിക്കുക എന്നത്. അത് ആരോഗ്യ മേഖലയിലെ പരിചയസമ്പന്നരായ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ വയനാട്ടിലെ സംരംഭമായ ആസ്റ്റര്‍ വയനാട്ടില്‍ നിന്നാകുമ്പോള്‍ ആ സന്തോഷം ഇരട്ടിക്കുന്നു എന്നും ശ്രീ അനസ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നിര്‍ധന കുടുംബത്തില്‍ നിന്നുള്ള കളിക്കാര്‍ക്ക് എല്ലാവിധ പിന്തുണകളും ആവശ്യമായ ചികിത്സകളും മറ്റെവിടുത്തെക്കാളും കുറഞ്ഞ നിരക്കില്‍ നല്‍കണമെന്ന ശ്രീ അനസിന്റെ നിര്‍ദ്ദേശം അങ്ങനെ തന്നെ നടപ്പിലാക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വിദഗ്ദ്ധരായ ഓര്‍ത്തോ ഡോക്ടര്‍മാരുടെയും ഫീസിയോ തെറാപ്പിസ്റ്റുകളുടെയും പിന്തുണയോട് കൂടി തുടങ്ങുന്ന ആസ്റ്റര്‍ വയനാട് സ്‌പോര്‍ട്‌സ് ഇഞ്ചുറി സെന്ററിന്റെ ഉത്ഘാടന ചടങ്ങില്‍ എക്‌സിക്യൂട്ടീവ് ട്രസ്റ്റീ ശ്രീ യു.ബഷീര്‍ അധ്യക്ഷത വഹിച്ചു.യോഗത്തില്‍ മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ.ഗോപകുമാരന്‍ കര്‍ത്ത, മെഡിക്കല്‍ സുപ്രണ്ട് ഡോ മനോജ് നാരായണന്‍, സ്‌പോര്‍ട്‌സ് മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ശശികുമാര്‍ എസ്,എ ജി എം ശ്രീ സൂപ്പി കല്ലങ്കോടന്‍, എ ജി എം ഡോ ഷാനവാസ് പള്ളിയാല്‍, സലീം കടവന്‍, ബിനു തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!