പായ് വഞ്ചിയില്‍ ഒറ്റയ്ക്കു ലോകം ചുറ്റിയ കമാന്‍ഡര്‍ അഭിലാഷ് ടോമി വിരമിച്ചു
നാവികസേന കമാന്‍ഡര്‍ പദവിയില്‍നിന്ന് അഭിലാഷ് ടോമി വിരമിച്ചു. പായ്വഞ്ചിയില് ഒറ്റയ്ക്കു ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനാണ് അഭിലാഷ് ടോമി.
2012 നവംബറിലാണ് ഇദ്ദേഹം മുംബൈ തീരത്തുനിന്ന് ലോകംചുറ്റാന്‍ പുറപ്പെട്ടത്. 2012 നവംബറില്‍ മുംബൈ തീരത്തുനിന്ന് “മാദേയി’ എന്ന പായ് വഞ്ചിയില്‍ പുറപ്പെട്ട്, 23100 നോട്ടിക്കല്‍ മൈല്‍ പിന്നിട്ട് 2013 ഏപ്രില്‍ ആറിന് മുബൈയില്‍ തന്നെ തിരിച്ചെത്തി. ഇദ്ദേഹത്തെ സ്വീകരിക്കാന്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും എത്തിയിരുന്നു. ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് തുരീയ എന്ന പായ് വഞ്ചിയിലുള്ള സാഹസിക പ്രയാണത്തില്‍നിന്ന് അഭിലാഷ് പിന്‍വാങ്ങിയിരുന്നു. കീര്‍ത്തിചക്ര, ടെന്‍സിഹ് നോര്‍ഗെ പുരസ്കാര ജേതാവാണ്.