മുണ്ടക്കൈ – ചൂരല്‍മല ദുരിതാശ്വാസ ഫണ്ട് പിരിവില്‍ അഴിമതി നടത്തിയെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസിനെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ. കല്‍പ്പറ്റയില്‍ ഭിക്ഷ തെണ്ടല് സമരം നടത്തി.ജില്ലാ സെക്രട്ടറി കെ.എം.ഫ്രാന്‍സിസ് സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.ജി. ജിതിന് അധ്യക്ഷനായിരുന്നു.ഷിജി ഷിബു മുഖ്യ പ്രഭാഷണം നടത്തി. ഭിക്ഷ തെണ്ടി കിട്ടുന്ന പണം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് അയച്ചു കൊടുക്കുമെന്ന് ഡി.വൈ.എഫ്.ഐ. ഭാരവാഹികള്‍ പറഞ്ഞു.
കല്‍പ്പറ്റയില്‍ ഭിക്ഷ തെണ്ടല് സമരം നടത്തി ഡി.വൈ.എഫ്.ഐ.
