പൗരത്വ ഭേദഗതി ബില്‍:സമസ്ത പ്രതിഷേധ ബഹുജന റാലിയും പൊതു സമ്മേളനവും

0

രാജ്യത്തെ ജനങ്ങളെ രണ്ടായി വിഭജിക്കുന്ന സിറ്റിസണ്‍ അമന്‍മെന്റ് ആക്റ്റ്(സിഎഏ) പിന്‍വലിക്കണമെന്ന ആവശ്യവുമായി ദേശവ്യാപകമായി നടക്കുന്ന പൗരത്വ സംരക്ഷണ പോരാട്ടങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വയനാട് ജില്ലാ സമസ്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ ബഹുജന റാലിയും പൊതു സമ്മേളനവും വെള്ളിയാഴ്ച വൈകുന്നേരം നാലു മണിക്ക് കല്‍പ്പറ്റയില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പിണങ്ങോട് അബൂബക്കര്‍,പി സി ഇബ്രാഹീം ഹാജി, എസ് മുഹമ്മദ് ദാരിമി,അഷ്‌റഫ് ഫൈസി പനമരം,കെ മുഹമ്മദ് കുട്ടി ഹസനി കണിയാമ്പറ്റ, തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!