തോല്‍പ്പെട്ടി: ബ്രഹ്‌മഗിരി ബി എസ്റ്റേറ്റിലെ കിണറ്റില്‍ കീടനാശിനി കലര്‍ത്തിയ സംഭവത്തില്‍ തിരുനെല്ലി പോലീസ് അന്വേഷണം ആരംഭിച്ചു. എസ്റ്റേറ്റ് മാനേജര്‍ വിപിന്‍ ഉത്തപ്പ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം.
നിരവധി ഗോത്ര കുടുംബങ്ങളും 14-ഓളം എസ്റ്റേറ്റ് ഓഫീസ് ജീവനക്കാരും കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണറാണിത്. എണ്ണൂറേക്കറോളം കാപ്പിത്തോട്ടം വ്യാപിച്ചുകിടക്കുന്ന ഈ എസ്റ്റേറ്റില്‍, അരക്കിലോമീറ്ററോളം ദൂരത്തില്‍ പൈപ്പ് വഴിയാണ് ബംഗ്ലാവിലേക്കും ഉന്നതികളിലേക്കും വെള്ളമെത്തിക്കുന്നത്. രാവിലെ ഫെന്‍സിങ് അറ്റകുറ്റപ്പണികള്‍ക്കായി പോയ ജീവനക്കാരനാണ് അസഹ്യമായ ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കിണറ്റില്‍ കീടനാശിനി കലര്‍ത്തിയ വിവരം പുറത്തറിഞ്ഞത്.
Comments (0)
No comments yet. Be the first to comment!