ബത്തേരിയില്‍ നടക്കുന്ന ഉപജില്ലാ കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നഗരസഭ ചെയര്‍മന്‍ റ്റി.എല്‍ സാബു നിര്‍വ്വഹിച്ചു. അസംപ്ഷന്‍ സ്‌കൂളിലെ മുഖ്യവേദിയില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ജെയിംസ് പുത്തന്‍പറമ്പില്‍ അധ്യക്ഷനായിരുന്നു. നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ വത്സ ജോസ്, എല്‍സി പൗലോസ്, കൗണ്‍സിലര്‍മാരയ എന്‍. എം വിജയന്‍, ഷബീര്‍ അഹമ്മദ്, എന്‍. കെ സാബു, എ ഇ ഒ എന്‍ ഡി തോമസ്, പിടിഎ പ്രസിഡണ്ടുമാരായ എം. എസ് വിശ്വനാഥന്‍, റ്റിജി ചെറുതോട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.