രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസേവനങ്ങള്‍, കൊല്ലപ്പെട്ട മാനുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവരേയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വന്യ ജീവി അക്രമണത്തില്‍ പ്രതിഷേധിച്ച് ചില സംഘടനകള്‍ നാളെ പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും ജില്ലയിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും നാളെ തുറന്നു പ്രവര്‍ത്തിക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അറിയിച്ചു. വന്യജീവി ആക്രമണത്തിന്നെതിരെ ഫലപ്രദമായ നടപടികള്‍ ഉണ്ടാവേണ്ടതുണ്ട്. നിരന്തരം ഹര്‍ത്താലുകള്‍ നടത്തിയത് കൊണ്ട് പ്രയോജനമൊന്നുമില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. നൂല്‍പ്പുഴയില്‍ കാട്ടാനയാക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നതായും ഭാരവാഹികള്‍ പറഞ്ഞു.