കോഫീ ബോര്‍ഡ് സബ്‌സിഡി സ്‌കീമുകള്‍ക്കുള്ള അപേക്ഷ തിയതി നീട്ടി

0

കോഫി ബോര്‍ഡില്‍ നിന്നും കര്‍ഷകര്‍ക്കായി പുതിയ സബ്സിഡി പദ്ധതികള്‍ക്കു അപേക്ഷിക്കുന്നത്തിനുള്ള അവസാന തീയതി 07.10.24 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷ സ്വീകരിക്കുന്നതിനായി ശനി ഞായര്‍ ദിവസങ്ങളില്‍ ബന്ധപ്പെട്ട കോഫീ ബോര്‍ഡ് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണന്ന് കോഫീ ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. പനമരം മേഖലയില്‍ ഉള്ളവര്‍ മാനന്തവാടി കുഴിനിലം ഓഫീസിലും ചുണ്ട പരിധിയില്‍ ഉള്ളവര്‍ കല്‍പ്പറ്റ ഓണിവയല്‍ ഓഫീസിലും പുല്‍പള്ളി മീനങ്ങാടി മേഖലയിലുള്ളവര്‍ സുല്‍ത്താന്‍ ബത്തേരി ഓഫീസിലുമാണ് അപേക്ഷ സമര്‍പ്പിക്കാം.

സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിത്തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫി ബോര്‍ഡ് വിവിധ പദ്ധതികള്‍ക്കായി സബ്‌സിഡി നല്‍കുന്നുണ്ട്. കിണര്‍/കുളം നിര്‍മ്മാണം, ജലസേചന സാമഗ്രികള്‍ (സ്പ്രിങ്ക്‌ളര്‍/ഡ്രിപ്പ്) വാങ്ങുന്നതിന്, പുനര്‍കൃഷി (Replantation), കാപ്പി ഗോഡൗണ്‍ നിര്‍മ്മാണം, കാപ്പിക്കളം നിര്‍മ്മാണം, യന്ത്രവത്കൃത ഡ്രയറുകള്‍ സ്ഥാപിക്കല്‍, പള്‍പ്പിംഗ് യുണിറ്റ് സ്ഥാപിക്കല്‍ എന്നിവയ്ക്കായാണ് ധനസഹായം അനുവദിക്കുന്നത്. കാപ്പി തോട്ടങ്ങളുടെ യന്ത്രവല്‍ക്കരണത്തിനും ഇക്കോപള്‍പ്പര്‍ സ്ഥാപിക്കുന്നതിനും കാപ്പികര്‍ഷകര്‍ക്ക് പാരിസ്ഥിതിക സാക്ഷ്യപത്രം (എക്കോസര്‍ട്ടിഫിക്കറ്റ്) ലഭിക്കുന്നതിനുള്ള ധനസഹായ പദ്ധതിയും നിലവില്‍ വന്നിട്ടുണ്ട്. പരമാവധി 40 ശതമാനമാണ് പൊതുവിഭാഗത്തിന് ലഭ്യമാകുന്ന സബ്‌സിഡി . പട്ടികജാതി പട്ടിക വര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്ക് 75-90% ശതമാനം നിരക്കില്‍ സബ്‌സിഡി ലഭിക്കും. ധന സഹായത്തിനു അപേക്ഷിക്കുന്ന പൊതു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കുറഞ്ഞത് ഒരു ഏക്കര്‍ കാപ്പിതോട്ടവും പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കുറഞ്ഞത് അര ഏക്കര്‍ കാപ്പിതോട്ടവും ഉണ്ടായിരിക്കേണ്ടതാണ്. വ്യക്തികള്‍ക്ക് പുറമേ ചുരുങ്ങിയത് 100 കാപ്പി കര്‍ഷകരെങ്കിലും അംഗങ്ങളയുള്ള എഫ്.പി.ഒ. (ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍) കള്‍ക്കും ധന സഹായം ലഭിക്കുന്നതാണ്. കമ്പനി നിയമപ്രകാരമോ സഹകരണ നിയമപ്രകാരമോ രജിസ്റ്റര്‍ ചെയ്ത കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും പ്രവര്‍ത്തനത്തിലുള്ള എഫ്.പി.ഒ.കള്‍ക്കു മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ.

ധനസഹായത്തിന് അപേക്ഷിക്കുന്നവര്‍ പ്രവൃത്തി തുടങ്ങുന്നതിനുമുമ്പ് കോഫി ബോര്‍ഡിന്റെ ലൈസണ്‍ ഓഫീസുകളില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണം. അപേക്ഷ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ 07-10-2024 -നകം ബന്ധപ്പെട്ട കോഫി ബോര്‍ഡ് ഓഫീസുകളില്‍ അപേക്ഷ അമര്‍പിക്കേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത കോഫീ ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെടണമെന്ന് കോഫീ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

മാനന്തവാടി-9497761694, പനമരം- 8332931669; സുല്‍ത്താന്‍ ബത്തേരി- 9495856315/ 9847961694, മീനങ്ങാടി- 9539620519, പുല്‍പള്ളി-9745217394; കല്‍പ്പറ്റ, 9496202300/ 9495312951 ചുണ്ടേല്‍- 8762408186പനമരം മേഖലയില്‍ ഉള്ളവര്‍ മാനന്തവാടി കുഴിനിലം ഓഫീസിലും ചുണ്ട പരിധിയില്‍ ഉള്ളവര്‍ കല്‍പ്പറ്റ ഓണിവയല്‍ ഓഫീസിലും പുല്‍പള്ളി മീനങ്ങാടി മേഖലയിലുള്ളവര്‍ സുല്‍ത്താന്‍ ബത്തേരി ഓഫീസിലുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

 

Leave A Reply

Your email address will not be published.

error: Content is protected !!