വിവിധ ആവശ്യങ്ങളുന്നയിച്ച് എല്‍ഡി.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 30ന് പഞ്ചായത്ത്, മുന്‍സിപ്പല്‍ കേന്ദ്രങ്ങളില്‍ ജനസഭ സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാടും നാടും വേര്‍തിരിക്കുന്നതിന് കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച 620 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുക, ബദല്‍ റോഡുകള്‍ക്ക് കേന്ദ്ര അനുമതി നല്‍കുക, രാത്രി യാത്ര നിരോധനം പിന്‍വലിക്കുക, ചോളത്തെണ്ട് ഇറക്കുമതി നിരോധനം പിന്‍വലിക്കുക, രാഹുല്‍ ഗാന്ധി എംപിയുടെ വയനാടിനോടുള്ള വഞ്ചന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വൈകുന്നേരം 4 മണി മുതല്‍ 7 മണി വരെയാണ് ജനസഭ. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍, കെ ജെ ദേവസ്യ, സി എം ശിവരാമന്‍, കെ കെ ഹംസ, പി മണി, കെ പി ശശികുമാര്‍, എം പി ഇബ്രാഹിം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.