ഇന്ന് അന്താരാഷ്ട്ര സന്തോഷ ദിനം; ആശയത്തിന് തുടക്കമിട്ടത് ഭൂട്ടാന്‍

0

ഇന്ന് ഇന്റര്‍നാഷണല്‍ ഹാപ്പിനസ് ഡെ. ജീവിതത്തില്‍ മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടത് സന്തോഷമാണെന്ന തിരിച്ചറിവാണ് ഈ ആശയത്തിന് പിന്നില്‍. 2012-ലെ ഐക്യരാഷ്ട്രസഭാ സമ്മേളനത്തിലാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിച്ച് തുടങ്ങിയത്.മഹാമാരിയില്‍ പ്രതിസന്ധിയിലായ ദിവസങ്ങളും മാസങ്ങളും, ഭൂകമ്പത്തില്‍ ഉറ്റവരും ഉടയവരും നഷ്ടമായവര്‍, യുദ്ധം തകര്‍ത്ത ജീവിതങ്ങള്‍, നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്തവര്‍.പ്രളയം, കാട്ടുതീ മുന്‍പെങ്ങുമില്ലാത്ത വെല്ലുവിളികള്‍ക്കിടെയാണ് ഒരു ഹാപ്പിനസ് ദിനം കൂടി എത്തുന്നത്.കഷ്ടതയുടേയും ദുരിതത്തിന്റേയും നാളുകളില്‍ മനസ്സുതുറന്ന് ചിരിക്കുക എളുപ്പമല്ല. ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്നതോടൊപ്പം തനിക്ക് ചുറ്റുമുള്ളവര്‍ക്കും സന്തോഷം പകര്‍ന്നുനല്‍കാനും നമുക്ക് നമ്മെത്തന്നെ ഓര്‍മിപ്പിക്കാം.ജീവിതത്തില്‍ ഓരോരുത്തര്‍ക്കും ഓരോ ലക്ഷ്യമാണ്. പുതിയകാലത്ത് ജീവിതവിജയത്തെ നിര്‍വചിക്കുന്നത് സമ്പത്തിന്റേയും പദവിയുടേയും സ്ഥാനമാനങ്ങളുടേയും അടിസ്ഥാനത്തിലായി മാറുന്നു. എന്നാല്‍ ഏറ്റവും പ്രധാനം സന്തോഷത്തോടെയിരിക്കുക എന്നതാണ്. മനസ്സുതുറന്ന് ചിരിക്കാന്‍ ശ്രമിക്കുക, സമൂഹത്തില്‍ സജീവമായി ഇടപെടുക എന്നതാണ് ഇത്തവണത്തെ പ്രമേയം.ലോകത്ത് തന്നെ ഏറ്റവും സന്തുഷ്ടരായ ജനങ്ങളുള്ള പ്രദേശമെന്നറിയപ്പെടുന്ന ഭൂട്ടാനാണ് ഈ ആശയത്തിന് തുടക്കമിട്ടത്. 1970-കളുടെ തുടക്കം മുതല്‍, ഭൂട്ടാന്‍ ദേശീയ വരുമാനത്തേക്കാള്‍ ദേശീയ സന്തോഷത്തിന് പ്രാധാന്യം നല്‍കിവരുന്നു. ഗ്രോസ് നാഷണല്‍ ഹാപ്പിനസ് ഇന്‍ഡക്‌സ് എന്ന ആശയം മുന്നോട്ട് വച്ചാണ് ഭൂട്ടാന്‍ മാതൃകയായത്. ആശങ്കകളും ആകുലതകളും മറന്ന്, മനസ്സുതുറന്ന് ചിരിക്കാന്‍ കഴിയട്ടെ.

 

Leave A Reply

Your email address will not be published.

error: Content is protected !!