പൊഴുതന ഗ്രാമപഞ്ചായത്തിലും മാനന്തവാടി നഗരസഭയിലും മൂന്ന് ദിവസങ്ങളിലായി നടത്തിയ എ.ബി. സി.ഡി. ക്യാമ്പിലൂടെ 4163 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമായി. പൊഴുതന റാഷ ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പില്‍ 1683 പേര്‍ക്കും മാനന്തവാടി ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ നടന്ന ക്യാമ്പില്‍ 2480 പേര്‍ക്കുമാണ് രേഖകള്‍ ലഭ്യമായത്. പൊഴുതനയില്‍ സമാപന സമ്മേളനം പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. അക്ഷയ കോ-ഓര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫ് പദ്ധതി അവലോകനം ചെയ്തു.793 ആധാര്‍ കാര്‍ഡുകള്‍, 246 റേഷന്‍ കാര്‍ഡുകള്‍, 680 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍,185 ബാങ്ക് അക്കൗണ്ട്, 65 ആരോഗ്യ ഇന്‍ഷുറന്‍സ്, 791 ഡിജിലോക്കര്‍ എന്നിവക്ക് പുറമെ മറ്റ് രേഖകള്‍ ഉള്‍പ്പെടെ 3775 സേവനങ്ങള്‍ ക്യാമ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി.
സമാപന സമ്മേളന ചടങ്ങില്‍ പൊഴുതന പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ബാബു അധ്യക്ഷനായി. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ബിന്ദു മേനോന്‍ മുഖ്യാഥിതിയായി. പൊഴുതന പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന ഷംസുദ്ദീന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജേഷ്, കൃഷി ഓഫീസര്‍ അമല്‍ ജോയ്, വില്ലേജ് ഓഫീസര്‍
അബ്ദുള്‍ നിസാര്‍, വാര്‍ഡ് മെമ്പര്‍ സി.മമ്മി, പഞ്ചായത്ത് സെക്രട്ടറി എ.ആര്‍ ശ്രീജിത്ത്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രജനികാന്ത്, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മാനന്തവാടിയില്‍ 7515 സേവനങ്ങള്‍ ഗോത്രവര്‍ഗ്ഗ വിഭാഗത്തിനായി നല്‍കി. ആധാര്‍ സേവനം -1570, റേഷന്‍ കാര്‍ഡ് -1059, ജനന മരണ സര്‍ട്ടിഫിക്കറ്റ് – 816, ബാങ്ക് അക്കൗണ്ട് – 407, ഡിജിലോക്കര്‍ – 1557, പെന്‍ഷന്‍ – 69, ഇലക്ഷന്‍ ഐഡി – 1213, ഇ.ഡിസ്ട്രിക്ട് – 296, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് – 304, റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് – 200, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് – 24, തുടങ്ങിയ സേവനങ്ങള്‍ ക്യാമ്പിലൂടെ നല്‍കി.
സമാപന സമ്മേളനം ജില്ലാ കളക്ടര്‍ എ ഗീത ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ജില്ലാ കളക്ടര്‍ എ . ഗീത നിര്‍വഹിച്ചു. സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി, എ.ഡി.എം എന്‍.ഐ ഷാജു, മുന്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ ലേഖ രാജീവന്‍, വിപിന്‍ വേണുഗോപാല്‍, പാത്തുമ്മ ടീച്ചര്‍, പി.വി.എസ് മൂസ, അഡ്വ സിന്ധു സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ പി.വി ജോര്‍ജ്, ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍, മാനന്തവാടി തഹസില്‍ദാര്‍ എം ജെ അഗസ്റ്റിന്‍, എ.ടി.ഡി.ഒ ആര്‍ സിന്ധു , ഐ.ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ ജെറിന്‍ സി ബോബന്‍, നഗരസഭ സെക്രട്ടറി എം സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മിയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടമാണ് ഇരു സ്ഥലങ്ങളിലും ക്യാമ്പ് ഏകോപനം നിര്‍ വ്വഹിച്ചത്.