വാകേരി ചോയിക്കൊല്ലിയില്‍ പാറക്കടവ് തോടിന് സമീപം കടുവയെ കണ്ടതായി ഇതര സംസ്ഥാന തൊഴിലാളികള്‍. കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. കടുവ സാന്നിധ്യം സ്ഥിതികരിച്ചതോടെയാണ് ഇരുളം വനം വകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തി രണ്ട് സ്ഥലത്ത് ക്യാമറ ട്രാപ്പ് സ്ഥാപിച്ചു. തോടിന് സമീപത്ത് കുളിക്കാന്‍ എത്തുന്നവരും ഒറ്റക്ക് യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. കാര്‍ഷിക വിളകള്‍ വിളവെടുക്കുന്ന സമയത്ത് കടുവ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ജനങ്ങളുടെ ഭീതി ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് പഞ്ചായത്ത് അംഗം ഒ കെ ലാലു ആവശ്യപ്പെട്ടു.
Comments (0)
No comments yet. Be the first to comment!