കടുവകളുടെ രണ്ടാംഘട്ട കണക്കെടുപ്പ് ജീവനക്കാര്‍ പരീശനം നല്‍കി വനവംകുപ്പ്. കണക്കെടുപ്പിനായി വനമേഖലകളില്‍ സ്ഥാപിക്കുന്ന ക്യാമറകളിലെ സാങ്കേതി നടപടികളും സ്ഥാപിക്കുന്ന രീതിയിലുമാണ് പരിശീലനം നല്‍കിയത്. ജില്ലയിലെ 180 ജീവനക്കാരാണ് പരിശീലനത്തില്‍ പങ്കെടുത്തത്.
രാജ്യവാപകമായി നടക്കുന്ന കടവുകളുടെ കണക്കെടുപ്പിന് രണ്ടാംഘട്ടത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കുള്ള പരിശീലനമാണ് സുല്‍ത്താന്‍ബത്തേരി ആര്‍.ആര്‍.ടി ഓഫീസില്‍ നടന്നത്. നോര്‍ത്ത് സൗത്ത്, വന്യജീവിസങ്കേതം പരിധികളില്‍ 66 ബ്ലോക്കുകളായി തിരിച്ചാണ് കടുവ കണക്കെടുപ്പ് നടത്തുക. മുന്‍വര്‍ഷത്തെ കണക്കെടുപ്പില്‍ എഴുനൂറോളം കാമറകളാണ് സ്ഥാപിച്ചിരുന്നത്. ഇത്തവണ അത് എണ്ണൂറാക്കി ഉയര്‍ത്തിയിട്ടുണ്ട്. ജില്ലയിലെ എല്ലാഭാഗങ്ങളിലെയും വനഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കണക്കെടുപ്പ് കൃത്യമാക്കുന്നതിനായാണ് എണ്ണം ഉയര്‍ത്തിയിരിക്കുന്നത്. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള കണക്കെടുപ്പ് വന്യജീവി സരംക്ഷണത്തിന് മാത്രമല്ല മനുഷ്യവന്യജീവി സംഘര്‍ഷ ലഘൂകരണത്തിലും വലിയ പങ്കുവഹിക്കുമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന് വരുണ്‍ ഡാലിയ പറഞ്ഞു.
ഇത്തരത്തില്‍ സ്ഥാപിക്കുന്ന കാമറകളിലെ സാങ്കേതിക നടപടികളും, സ്ഥാപിക്കുന്ന രീതിയുമടക്കമാണ് പരിശീലിപ്പിച്ചത്. ജില്ലയിലെ 180 -ാളം ജീവനക്കാര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. ഒരേ ലാന്റ്സ്‌കേപ്പിലെയും ചിത്രങ്ങളെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനവിധേയമാക്കി ദേശീയ അതോറിറ്റിയാണ് കടുവകളുടെ എണ്ണം കണക്കാക്കുക. പുലി, കരടി, ചെന്നായ തുടങ്ങിയവയുടെ കണക്കുകളും ഇതിലൂടെ ശേഖരിക്കും. എട്ടുദിന പ്രോട്ടോക്കോള്‍ എന്നിറിയപ്പെടുന്ന കണക്കെടുപ്പിന്റെ ആദ്യഘട്ടം ഡിസംബറിലാണ് നടത്തിയത്.
Comments (0)
No comments yet. Be the first to comment!