അമ്പലവയലില്‍ ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന. വൃത്തിഹീനമായി പ്രവൃത്തിച്ച ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം. ടൗണില്‍ മ്യൂസിയം ജംഗ്ഷന് എതിവശം പ്രവര്‍ത്തിക്കുന്ന അൽമാസ് ഹോട്ടലാണ് അടച്ച് പൂട്ടണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയത്. ഫുട്പാത്തിലേക്ക് കയറി പാചകം ചെയ്തതിന് മറ്റൊരു ഹോട്ടലിന് നോട്ടീസും നൽകി.
ജില്ലയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു പോലും സഞ്ചാരികള്‍ എത്തുന്ന അമ്പലവയല്‍ ശുചിത്വത്തിനും, ഹരിത പ്രോട്ടോകോളിനും ഏറെ പ്രാധാന്യം നല്‍കുന്ന പഞ്ചായത്തുകളിലൊന്നാണ്. ഇതിനോട് പൂര്‍ണ്ണമായി വ്യാപാരികളും, അനുബന്ധ സ്ഥാപനങ്ങളും സഹകരിക്കാറുമുണ്ട്. ഇതിനിടയിലാണ് പൂപ്പൊലിയലെത്തിയ സഞ്ചാരികൾ അമ്പലവയൽ ടൗണിലെ ചില ഹോട്ടലുകളിലെ ശുചിത്വമില്ലായ്മ ആരോഗ്യവകുപ്പിൻ്റെ ശ്രദ്ധയിൽ പെടുത്തിയത്. തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന ടൗണിലെ അൽമാസ് കണ്ടെത്തി അടച്ചുപൂട്ടിയത്.
ഇതോടൊപ്പം ഫുട്പാത്തിലേക്ക് കയറി പാചകം ചെയ്യുന്ന മ്യൂസിയം ജംഗ്ഷന് സമീപത്തെ മറ്റൊരു സ്ഥാപനത്തിനും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തില്‍ നോട്ടീസ് നല്‍കി. വരും ദിവസങ്ങളിലും ടൗണിൽ പരിശോധന ശക്തമാക്കുമെന്നും ആരോഗ്യവകുപ്പ് പറഞ്ഞു.
Comments (0)
No comments yet. Be the first to comment!