പുല്‍പ്പള്ളി: വണ്ടിക്കടവിലിറങ്ങിയ നരഭോജികടുവയെ കണ്ടെത്താന്‍ വനം വകുപ്പ് നാലാം ദിവസവും തിരച്ചിലാരംഭിച്ചു. കഴിഞ്ഞ 3 ദിവസമായി നടത്തിയ തിരച്ചിലില്‍ കടുവയെ കണ്ടത്താനായില്ല. വനം വകുപ്പിലെ വിവിധ ആര്‍ ആര്‍ ടികളുടെ നേതൃത്വത്തിലാണ് പരിശോധന. വനാതിര്‍ത്തി മേഖലകളും ജനവാസ മേഖലകളും കേന്ദ്രികരിച്ചാണ് പരിശോധന ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രദേശത്ത് കുടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കടുവയെ പിടികൂടാന്‍ വൈകുന്നത് മുലം ക്ഷീരമേഖലയെ ആശ്രയിച്ച് കഴിയുന്ന കര്‍ഷകരാണ് ഏറെ പ്രതിസന്ധിയിലായത്. വിളവെടുപ് സിസണായതിനാല്‍ കടുവ ഭീതിയെ തുടര്‍ന്ന് കൃഷിയിടത്തില്‍ പോകാന്‍ കഴിയാത്ത അവസ്ഥയാണ്. വനം വകുപ്പിന്റെ ആര്‍ ആര്‍ ടി സംഘം കടുവ സാന്നിദ്ധ്യം കഴിഞ്ഞ് ദിവസം സ്ഥിതികരിച്ചിരുന്നു. ഇന്ന് മേഖലയിലെ കുടുതല്‍ സ്ഥലങ്ങളിലേക്ക് തിരച്ചില്‍ വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വനം വകുപ്പ്. പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.