ബത്തേരി:  ഓടികൊണ്ടിരുന്ന കെ എസ് ആർ ടി സി ബസ് കത്തി നശിച്ചു. ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസാണ് കത്തി നശിച്ചത്.കഴിഞ്ഞ രാത്രി നഞ്ചൻകോട് വെച്ചാണ് സംഭവം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.
ബംഗളൂരിൽ നിന്ന് കോഴിക്കോടിലേക്ക് നിറയെ യാത്രക്കാരുമായി വരുകയായിരുന്ന സ്വിഫ്റ്റ് ബസാണ് കത്തി നശിച്ചത്.  നഞ്ചൻകോട് എത്തിയപ്പോൾ  ബസ്സിനടിയിൽ മുൻഭാഗത്ത് നിന്നും പുകയുയരുന്നത് ശ്രദ്ധയിൽപെടുകയായിരുന്നു. ഉടനെ ജീവനക്കാർ ഉറക്കത്തിലായിരുന്ന യാത്രക്കാരെ  ഉണർത്തി ബസിനു പുറത്തിറക്കി സുരക്ഷിതരാക്കി. തുടർന്ന് തീ കെടുത്താൻ ശ്രമിച്ചുങ്കിലും  ആളി കാത്തുകയും ബസ് പൂർണമായും കത്തുകയുമായിരുന്നു. രണ്ട് മൂന്ന് യാത്രക്കാരുടെ ലാപ് ടോപ്പ് തീപിടുത്തത്തിൽ കത്തി നശിച്ചു. പിന്നിട് യാത്രക്കാരെ ഇന്ന് പുലർച്ചെയോടെയാണ് മറ്റൊരു ബസിൽ സുൽത്താൻബത്തേരിയിലേക്ക് എത്തിച്ചത്.