മീനങ്ങാടി:  അന്ന് തന്നെ പൊട്ടിയില്ലെങ്കില്‍ അടുത്ത ഏതെങ്കിലും ദിവസം പൈപ്പ് പൊട്ടുമെന്ന്  നാട്ടുകാര്‍ തമാശയോടെ പറയുന്നതല്ല. പണ്ടെങ്ങോ സ്ഥാപിച്ച പഴകിയ ജിഐ പൈപ്പുകള്‍ കാലപ്പഴക്കത്താല്‍ പൊട്ടാന്‍ തുടങ്ങിയിട്ട് വര്‍ഷം പലത് കഴിഞ്ഞു. വെല്‍ഡിംഗ് പ്രവൃത്തിയില്‍ താല്‍ക്കാലികമായി ലീക്കടച്ച് പൈപ്പില്‍ പലയിടങ്ങളിലായി ജോയിന്റ് ചെയ്ത പാടുകള്‍ തന്നെ ഇതിന് തെളിവാണ്. ശാശ്വത പരിഹാരമെന്നത് പഴകിയ പൈപ്പുകള്‍ മാറ്റി പുതിയ പൈപ്പുകള്‍ സ്ഥാപിക്കുക എന്നത് മാത്രമാണ് . എന്നാല്‍ അതൊന്നും നടപ്പിലാവുന്നില്ലെന്നാണ് നാട്ടുകാരനായ ബിജു പറയുന്നത്. കുട്ടിരായിന്‍ പാലം ജല്‍ ജീവന്‍ മിഷന്‍ കുടിവെള്ള വിതരണത്തിനുള്ള പൊട്ടിയ ഇരുമ്പ് പൈപ്പ്  കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് തകരാര്‍ പരിഹരിച്ചത് . മണിക്കൂറുകള്‍ക്കകം  മൂന്ന് മീറ്റര്‍ മാറി വീണ്ടും മറ്റൊരിടത്ത് പൊട്ടി . പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലേക്കും കുടിവെള്ളമെത്തിക്കുന്നതിനായി സ്ഥാപിച്ച പൈപ്പിന്റെ ഗുണനിലവാരമില്ലായ്മയാണ് പൊട്ടാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. കുട്ടിരായിന്‍ പാലം ജല്‍ ജീവന്‍ മിഷന്‍ കുടിവെള്ള വിതരണത്തിനുള്ള പൊട്ടിയ ഇരുമ്പ് പൈപ്പ്  കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് തകരാര്‍ പരിഹരിച്ചത് . മണിക്കൂറുകള്‍ക്കകം  മൂന്ന് മീറ്റര്‍ മാറി വീണ്ടും മറ്റൊരിടത്ത് പൊട്ടി . പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലേക്കും കുടിവെള്ളമെത്തിക്കുന്നതിനായി സ്ഥാപിച്ച പൈപ്പിന്റെ ഗുണനിലവാരമില്ലായ്മയാണ് പൊട്ടാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.