പടിഞ്ഞാറത്തറ :വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ക്ക് നേരെ ഫോറസ്റ്റ് ഓഫീസില്‍ വച്ച് പീഡനശ്രമമെന്ന് പരാതി.പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട സെക്ഷന്‍ ഫോറസ്റ്റ് ഓഫീസില്‍ വെച്ചാണ് സംഭവം.സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ രതീഷ് കുമാറിന് എതിരെയാണ് പരാതി. കഴിഞ്ഞ ആഴ്ച രാത്രി ഡ്യൂട്ടിക്കിടെയാണ് റൂമില്‍ കയറി രതീഷ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം. പീഡനത്തെ ചെറുത്ത വനിതാ ബി.എഫ്.ഒ പുറത്തേക്ക് ഇറങ്ങി ഓടി. പരാതിയില്‍ പടിഞ്ഞാറത്തറ പൊലീസ് കേസെടുത്തു. രതീഷിനെ കല്‍പ്പറ്റ റേഞ്ച് ഓഫീസിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ടന്നും വകുപ്പ് തല അന്വേഷണം നടന്നു വരികയാണന്നും സൗത്ത് വയനാട് ഡി എഫ്.ഒ. അജിത് കെ. രാമന്‍ പറഞ്ഞു.