ഇസ്രായേലില്‍ മരണപ്പെട്ട സുല്‍ത്താന്‍ബത്തേരി കോളിയാടി സ്വദേശി പെലക്കുത്ത്് വീട്ടില്‍ ജിനേഷ് പി. സുകുമാരന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്ന് പുലര്‍ച്ചെ നാട്ടിലെത്തിച്ച മൃതദേഹം സുല്‍ത്താന്‍ബത്തേരി ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിനുശേഷമാണ് മീനങ്ങാടി ശാന്തികവാടം ശ്മശാനത്തില്‍ സംസ്‌കരിച്ചത്. ജിനേഷിനെ അവസാനമായി കാണാനായി ഒരു നാടുമുഴവനാണ് ഒഴുകിയെത്തിയത്.
ഇക്കഴിഞ്ഞ നാലിന് ഇസ്രായേലില്‍ മരണപ്പെട്ട ജിനേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഇന്ന് ഉച്ചയോടെയാണ് സംസ്‌കരിച്ചത്. ഇന്ന് പുലര്‍ച്ചെ കരിപ്പൂട് വിമാനതാവളത്തില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സുല്‍ത്താന്‍ബത്തേരിയില്‍ എത്തിച്ചു. തുടര്‍ന്ന് ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷമാണ് മീനങ്ങാടി ശാന്തികവാടം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചത്. രാവിലെ പത്ത് മണിയോടെയാണ് ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍നത്തിനെത്തിച്ചത്. ജിനേഷിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരുമടക്കം സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട നൂറ് കണക്കിന് ആളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ടൗണ്‍ഹാളിലേക്കെത്തിയിരുന്നു. ജിനേഷിന്റെ മരണത്തിലെ ദുരൂഹത ഇതുവരെ നീങ്ങിയിട്ടില്ല. ഇസ്രായേല്‍ സര്‍ക്കാറില്‍ നിന്ന് ഇതുസംബന്ധിച്ച യാതൊരുവിവരം കുടുംബത്തിന് ലഭിച്ചിട്ടില്ല. മരണത്തിലെ ദുരൂഹത അകറ്റാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ വേണമെന്ന ആവശ്യമാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്.