തോണിച്ചാല്‍ യുവജന വായനശാലയുടെ ആഭിമുഖ്യത്തില്‍ 2025 ജൂലൈ 27 ഞായറാഴ്ച തോണിച്ചാല്‍ മഡ്‌ഫെസ്റ്റ്മാമാങ്കം – മഡ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുകയാണ്. റിട്ടയേഡ് അഋഛ യും അധ്യാപകനുമായ ശ്രീ പരമേശ്വരയ്യരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഒന്നാം സമ്മാനം 5000/ രൂപ പ്രൈസ്മണിയും തോണിച്ചാല്‍ പ്രദേശത്തെ വ്യാപാരിയായിരുന്ന ശ്രീ നിരപ്പേല്‍ ഐപ്പിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ രണ്ടാം സമ്മാനം 3000 / രൂപ പ്രൈസ്മണിയുമാണ് സമ്മാനങ്ങള്‍. ജില്ലയ്ക്കകത്തുള്ള ടീമുകള്‍ 26. 07.25 ശനിയാഴ്ചയ്ക്കുള്ളില്‍ പേരുകള്‍ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 16 ടീമുകളെയാണ് മത്സരത്തില്‍ പങ്കാളികളാക്കുക. റജിസ്‌ട്രേഷന്‍ ഫീസ് 500/ രൂപയാണ്. 9207304336, 8590771272 എന്നീ നമ്പറുകളില്‍ റജിസ്‌ട്രേഷന് ബന്ധപ്പെടാവുന്നതാണ്. ജൂലൈ 27 ന് തോണിച്ചാലിലെ കാവറ്റ വയലില്‍ വച്ച് മഡ്‌ഫെസ്റ്റ് മാമാങ്കത്തിന്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജസ്റ്റിന്‍ ബേബി നിര്‍വ്വഹിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ശ്രീ.പി.കെ. സുധീര്‍ വൈകിട്ട് സമ്മാനദാനം നിര്‍വ്വഹിക്കും.
തോണിച്ചാല്‍ മഡ്‌ഫെസ്റ്റ് മാമാങ്കം
