സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന്

നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ അദാലത്ത് നടക്കും. അദാലത്തിലേക്ക് ജൂലൈ 31 വരെ അപേക്ഷ നല്‍കാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. www.norkaroots.org മുഖേന സാന്ത്വന ധനസഹായത്തിന് രജിസ്റ്റര്‍ ചെയ്യാം. മുന്‍പ് അപേക്ഷ നല്‍കിയവരോ അപേക്ഷ നിരസിക്കപ്പെട്ടവരോ പുതുതായി അപേക്ഷിക്കേണ്ടതില്ല. പ്രവാസം അവസാനിപ്പിച്ചവര്‍ക്കാണ് ധനസഹായം ലഭിക്കുക. മരണാനന്തര സഹായമായി പരമാവധി ഒരു ലക്ഷം രൂപ, രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പരമാവധി അമ്പതിനായിരം രൂപ, അംഗവൈകല്യ പരിഹാരത്തിന് കൃത്രിമ കാല്‍, ഊന്നുവടി, വീല്‍ചെയര്‍ എന്നിവ വാങ്ങുന്നതിന് പരമാവധി 10,000 രൂപ, പെണ്‍മക്കളുടെ വിവാഹത്തിന് പരമാവധി 15,000 രൂപ എന്നിങ്ങനെ പദ്ധതി ആനുകൂല്യങ്ങളായി ലഭിക്കും. അപേക്ഷകര്‍ കുറഞ്ഞത് രണ്ട് വര്‍ഷം പ്രവാസിയായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 1.5 ലക്ഷത്തില്‍ കൂടരുത്. അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ഫോട്ടോ എന്നിവ നല്‍കണം. ചികിത്സാ ആനുകൂല്യത്തിന് അപേക്ഷിക്കുന്നവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഡിസ്ചാര്‍ജ് സമ്മറി-മെഡിക്കല്‍ ബില്ല്, മരണാനന്തര ആനുകൂല്യത്തിന് മരണ സര്‍ട്ടിഫിക്കറ്റ്, പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ്, കുടുംബാംഗങ്ങളുടെ പേര് റേഷന്‍ കാര്‍ഡില്‍ ഇല്ലെങ്കില്‍ ഫാമിലി മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, വിവാഹ ധനസഹായത്തിന്
വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭ്യമാക്കണം. ഫോണ്‍: 8281004912, 04936 204243, 7012609608.

Leave a Reply

Your email address will not be published. Required fields are marked *