ചുണ്ടേല്‍ ചേലോട്ട് എസ്റ്റേറ്റില്‍ കാട്ടാന വാഹനങ്ങള്‍ തകര്‍ത്തു. എസ്റ്റേറ്റ് കളത്തിന് സമീപം ജോണി എന്നയാളുടെ ഓട്ടോറിക്ഷയും ബൈക്കുമാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ കാട്ടാന തകര്‍ത്തത്. അക്രമകാരിയായ ആന കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ തമ്പടിക്കുകയാണന്നും വ്യാപകമായി കൃഷി നശിപ്പിച്ചുവെന്നും നാട്ടുകാര്‍ പറഞ്ഞു.