തലപ്പുഴ റൂസ ഗവ. മോഡല്‍ ഡിഗ്രി കോളേജില്‍ ബി.എ മലയാളം, ബി.എ ഇംഗ്ലീഷ്, ബി.എസ്.സി ജിയോ ഇന്‍ഫര്‍മാറ്റിക്‌സ് ആന്റ് റിമോട്ട് സെന്‍സിംഗ്, ബി.എസ്.സി സൈക്കോളജി ആന്റ് ന്യൂറോ സയന്‍സ് എന്നീ നാലു വര്‍ഷ ബിരുദ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം.വിവിധ കാരണങ്ങളാല്‍ അലോട്ട്‌മെന്റില്‍ നിന്ന് പുറത്തായവര്‍, നിലവില്‍ പ്രവേശനം ലഭിച്ചവര്‍, പ്രവേശനം ലഭിക്കാത്തവര്‍ ഇവര്‍ക്കെല്ലാം അപേക്ഷിക്കാം. അപേക്ഷ കോളേജില്‍ നേരിട്ട് തരേണ്ട@തില്ല. നിലവില്‍ അഡ്മിഷന്‍ എടുത്തവര്‍ സ്‌പോട്ട് അഡ്മിഷന്‍ ലഭിച്ച കോളേജുകളില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ നിലവില്‍ അഡ്മിഷന്‍ ലഭിച്ച സ്ഥാപനങ്ങളില്‍ നിന്ന് ടി.സി വാങ്ങേണ്ടതുള്ളൂ. അഡ്മിഷന്‍ ലഭിക്കുന്നവര്‍ ജൂലൈ 22, 23 തീയതികളില്‍ അഡ്മിഷന് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അന്വേഷണങ്ങള്‍ക്ക് 9495647534 , 04935 240351 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
സ്‌പോട്ട് അഡ്മിഷന്
