സ്വകാര്യബസ്സുടമകള്‍ ഈ മാസം 22മുതല്‍

വിവിധ ആവശ്യങ്ങള്‍ ഉയിച്ച് സ്വകാര്യബസ്സുടമകള്‍ ഈ മാസം 22മുതല്‍ അനിശ്ചിത കാല പണിമുടക്ക് നടത്തും. ദീര്‍ഘദൂര ബസ്സുള്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ കസഷന്‍നിരക്ക് കാലോചിതമായി പരിഷ്‌ക്കരിക്കുക, ബസ് ജീവനക്കാര്‍ക്ക് പൊലിസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ അനശ്ചതികാലം പണിമുടക്കുന്നത്. ഈ ആവശ്യമുന്നയിച്ച് ഈ മാസം എട്ടിന് സൂചന പണിമുടക്ക് നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *