മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന.

2021 ഫെബ്രുവരിയില്‍ മാനന്തവാടി ഗവ. ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജ് ആശുപത്രിയാക്കി ഉയര്‍ത്തിയശേഷം ചികിത്സക്കെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2020 ല്‍ ജില്ലാ ആശുപത്രി ആയിരുന്നപ്പോള്‍ 2,70,416 പേര്‍ ഒപിയിലും ഐപിയിലുമായി ചികിത്സയ്ക്ക് എത്തിയപ്പോള്‍ പിറ്റേ വര്‍ഷം മെഡിക്കല്‍ കോളജ് ആശുപത്രി ആയി ഉയര്‍ത്തിയശേഷം എത്തിയത് 4,04269 പേര്‍. 1,33,853 പേരുടെ വര്‍ധന.
2022 ല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 6,73,737 പേരും 2023 ല്‍ 7,13,940 പേരും കഴിഞ്ഞ വര്‍ഷം 6,83,914 പേരും ചികിത്സ തേടിയെത്തി

ആശുപത്രിയിലെ 11 വാഹനങ്ങളും പ്രവര്‍ത്തന സജ്ജമാണെന്ന് സൂപ്രണ്ട് പറഞ്ഞു. ഐസിയു ആംബുലന്‍സ് പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നു.
ആശുപത്രിയില്‍ 41 ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. മൂന്ന് ഡോക്ടര്‍മാര്‍ ജോലി ക്രമീകരണ വ്യവസ്ഥയില്‍ തുടരുന്നു. 24ഃ7 പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സേവനവും അത്യാവശ്യ ഘട്ടങ്ങളില്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവുമുണ്ട്.സിടി സ്‌കാന്‍ യന്ത്രം പരിഹരിക്കാന്‍ കഴിയാത്തവിധം തകരാര്‍ ആയതിനാല്‍ പുതിയത് വാങ്ങാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പുതിയ യന്ത്രം വരുന്നത് വരെ നല്ലൂര്‍നാട് ഗവ. കാന്‍സര്‍ ആശുപത്രിയിലെ സിടി സ്‌കാന്‍ സൗകര്യമാണ് ഉപയോഗപ്പെടുത്തുന്നത്.

മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സെപ്റ്റിക് ടാങ്ക്, മാലിന്യ സംസ്‌കരണ സംവിധാനം എന്നിവയുമുണ്ട്.
ആശുപത്രി ഐപി, ഒപി വിഭാഗം കെട്ടിടങ്ങളുടെ ചോര്‍ച്ച, ശുചിമുറികളുടെ നവീകരണം, ഐസി യൂണിറ്റ്, ഓപ്പറേഷന്‍ തിയ്യറ്റര്‍ എന്നിവയുടെ അറ്റകുറ്റ പണികള്‍ എന്നിവ അടിയന്തിരമായി നിര്‍വഹിക്കാന്‍ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് മെയ് മാസം കത്ത് നല്‍കിയതായി ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. പൊതുമരാമത്ത് കെട്ടിട വിഭാഗം (സ്പെഷ്യല്‍ ബില്‍ഡിങ്) നേരിട്ടാണ് കെട്ടിടങ്ങളുടെ പ്രവൃത്തികളും അറ്റകുറ്റ പണികളും ചെയ്യേണ്ടത്.

രോഗികളുടെ കണക്ക്
(വര്‍ഷം, ആശുപത്രി, ഒപി രോഗികള്‍, ഐപി രോഗികള്‍, ആകെ രോഗികള്‍ എന്ന ക്രമത്തില്‍)
2020-ജില്ലാ ആശുപത്രി-229166 (ഒപി), 41250 (ഐപി), ആകെ രോഗികള്‍-270416
2021-മെഡിക്കല്‍ കോളജ് ആശുപത്രി-350069, 54200, ആകെ-404269
2022-മെഡിക്കല്‍ കോളജ് ആശുപത്രി-611537, 62200, ആകെ-673737
2023-മെഡിക്കല്‍ കോളജ് ആശുപത്രി-640567, 73373, ആകെ-713940
2024-മെഡിക്കല്‍ കോളജ് ആശുപത്രി-610178, 73736, ആകെ-683914.

 

Leave a Reply

Your email address will not be published. Required fields are marked *