ഇന്നലെ കൊട്ടിയൂര്‍ – പാല്‍ചുരം ബോയ്‌സ് ടൗണ്‍ റോഡില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി കണ്ണൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചത്. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ പേരിയ – നിടുംപൊയില്‍ ചുരം വഴി പോകേണ്ടതാണ്.
വയനാട് കണ്ണൂര്‍ ജില്ലകളെ ബന്ധപ്പിക്കുന്ന പാല്‍ചുരത്ത് ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് മണ്ണിടിച്ചല്‍ ഉണ്ടായത്. റോഡിന്റെ ശോചനീയസ്ഥ കണ്ട് കുഴി നികത്തുകയായിരുന്ന ചെങ്കല്‍ ലോറി തൊഴിലാളികള്‍ തലനാരിഴക്കാണ് അപകടത്തില്‍ നിന്നും രക്ഷെപ്പട്ടത്. കൊട്ടിയൂര്‍ പഞ്ചായത്ത് പ്രതിനിധികളും , ഫയര്‍ ഫോഴ്‌സും , നാട്ടുകാരും ചേര്‍ന്ന് റോഡ് ഭാഗിക ഗതാഗത യോഗ്യമാക്കിയിരുന്നു. എന്നാല്‍ മഴ കുറയാത്ത സാഹചര്യത്തില്‍ അപകട ഭീഷണി ഉള്ളതിനാലാണ് കണ്ണൂര്‍ കലക്ടര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് .