ആരോഗ്യ വകുപ്പിന്റെ അനാസ്ഥക്കെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടിയിലെ ജില്ല മെഡിക്കല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രതിഷേധം ശകതമായിരിക്കുമെന്ന റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തില്‍ ഓഫീസ് പരിസരത്ത് പോലീസ് ബാരിക്കേഡ് കെട്ടി കനത്ത സുരക്ഷയൊരുക്കിയിരുന്നു കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്ന് പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് ഭേദിച്ച് ഡി.എം.ഒ.ഓഫീസ് കോമ്പൗണ്ടില്‍ പ്രവേശിച്ചു. ഇത് പോലീസുമായി ഉന്തിലും തള്ളിലും കലാശിച്ചു,

പിന്നീട് പ്രവര്‍ത്തകര്‍ ശാന്തരായി തുടര്‍ന്ന് ധര്‍ണ്ണ സമരം കെ.പി.സി.സി.സെക്രട്ടറി കെ.എല്‍.പൗലോസ്  ഉല്‍ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസി.അമല്‍ജോയി അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ എം.ജി.ബിജു, എ.എം.നിഷാന്ത്, അസീസ് വാളാട്. മീനാക്ഷി രാമന്‍ എന്നിവര്‍ സംസാരിച്ചു. പ്രസംഗം അവസാനിച്ചതിന് പിന്നാലെ പ്രവര്‍ത്തകര്‍ പൊലീസ് വലയം ഭേദിച്ച് ഓഫീസിന്റെ കവാടത്തില്‍ എത്തി അകത്തേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു ഇത് പോലീസുമായി ശകതമായ ബലപ്രയോഗത്തിനും വാക്കേറ്റത്തിനുമിടയാക്കി.

ഇതോടെ പൊലീസ് പ്രവര്‍ത്തകരെ ബലമായി അറസ്റ്റ് ചെയ്ത്  കൊണ്ടുപോയി.മാനന്തവാടി വെള്ള മുണ്ട, പനമരംഐ.പി.മാരായ പി.റഫീഖ്, ബിജു ആന്റിണി, കെ.രാംജിത്ത് മാനന്തവാടി എസ്.ഐ.എം.സി.പവനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അഡ്വ.ലയേണല്‍ മാത്യു, അജ്മമല്‍ വെള്ളമുണ്ട, ഹര്‍ഷല്‍ ചോന്നാന്‍, ശ്രീജിത്ത് കുപ്പാടിത്തറ, ഷംസീര്‍ അരണപ്പാറ, ഗീത കേ ളു ,അനീഷ് ജേക്കബ്, അനീഷ്‌റാട്ടക്കൊല്ലി എന്നിവര്‍ നേതൃത്വം നല്‍കി. സംഭവത്തില്‍ 18 പേര്‍ക്കെതിരെ മാനന്തവാടി പോലീസ് കേസേടുത്തു.