വാണിജ്യ പാചകവാതക ക്ഷാമത്തിന് പുറമെ വില കൂടി വര്‍ധിച്ചതോടെ ഹോട്ടല്‍ മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക്.. 19 കിലോ വാണിജ്യ സിലിണ്ടറിന് 195.5 രൂപയാണ് വര്‍ദ്ധിച്ചത്. പല ഹോട്ടലുകളും പ്രവര്‍ത്തനം നിര്‍ത്തേണ്ട അവസ്ഥയിലാണ്.

വാണിജ്യ പാചകവാതക ക്ഷാമത്തിന് പുറമെ ഗ്യാസിന് വില വര്‍ധിച്ചതും ഹോട്ടല്‍ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്.  19 കിലോ വാണിജ്യ സിലണ്ടറിന് 200 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ജില്ലയിലെ ഹോട്ടലുകള്‍ അടച്ച് പൂട്ടലിന്റെ വക്കിലാണ്. പാചകവാതക കക്ഷാമം നേരിട്ടതോടെ പല ഹോട്ടലുകളും നേരത്തേ അടച്ചുപൂട്ടിയിരുന്നു.  ക്ഷാമവും വില വര്‍ധനവും കാരണം ദുരിതത്തിലാണ് ഹോട്ടല്‍ ഉടമകള്‍. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് ഹോട്ടല്‍ ഉടമകളുടെ ആവശ്യം.