വരദൂര്‍ പാലത്തിനു സമീപം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. കമ്പളക്കാട് കൊഴിഞ്ഞങ്ങാട് സ്വദേശി സുഭാഷിന്റെ മകന്‍ അലന്‍ (13) ആണ് മരിച്ചത്. കമ്പളക്കാട് കൊഴിഞ്ഞങ്ങാട് സ്വദേശികളായ ആറു വിദ്യാര്‍ഥികളാണ് വരദൂരിലെ പാലത്തിന് സമീപത്തെ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയത്. അലനെ(13) കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കല്‍പ്പറ്റയില്‍ നിന്നുമെത്തിയ അഗ്നിരക്ഷാ സേനയും, തുര്‍ക്കി ജീവന്‍രക്ഷാ സേനയിലെ നിഷാദും, പ്രദേശവാസികളും ചേര്‍ന്ന് ഒരു മണിക്കൂറിലേറെ നേരം പുഴയില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി കരക്കെത്തിച്ചത്. തുടര്‍ന്ന് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മുട്ടില്‍ ഡബ്ബ്യൂഎംഒ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അലന്‍.
Comments (0)
No comments yet. Be the first to comment!