ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത്
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന വയനാട്, കോഴിക്കോട് ജില്ലകളിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് ഇന്ന് (ഫെബ്രുവരി 14) രാവിലെ 10 ന് കോഴിക്കോട് കിഴക്കേ നടക്കാവ് ഈസ്റ്റ് അവന്യൂ ഹോട്ടലില്‍ കായിക -ന്യൂനപക്ഷ ക്ഷേമ-വഖഫ്- വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. കെ.എസ്.എം.ഡി.എഫ്.സിയുടെ വിവിധ മേഖലാ ഓഫീസുകളില്‍നിന്നും വായ്പ എടുത്ത് തിരിച്ചടയ്ക്കാത്ത ഉപഭോക്താക്കള്‍ക്കാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നത്. കെ.എസ്.എം.ഡി.എഫ്.സി ചെയര്‍മാന്‍ ഡോ. സ്റ്റീഫന്‍ ജോര്‍ജ്ജ് അധ്യക്ഷനാവുന്ന പരിപാടിയില്‍ ജനപ്രതിനിധികള്‍, ബോര്‍ഡ് അംഗങ്ങള്‍, ഉപഭോക്താക്കള്‍ എന്നിവര്‍ പങ്കെടുക്കും.
കുടുംബകോടതി സിറ്റിങ്
കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍കുമാറിന്റഎ അധ്യക്ഷതയില്‍ ഫെബ്രുവരി 21 ന് രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ മാനന്തവാടി കോടതിയില്‍ സിറ്റിങ് നടക്കും.
കെയര്‍ ഗിവര്‍ നിയമനം
ഐ.സി.ഡി.എസ് നടപ്പാക്കുന്ന സായംപ്രഭ പദ്ധതിയിലേക്ക് വെത്തിരി ഗ്രാമപഞ്ചായത്തില്‍ കെയര്‍ ഗിവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 9745505685.
വെബ് ആന്‍ഡ് മൊബൈല്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം
മാനന്തവാടി അസാപ് സില്‍ പാര്‍ക്കില്‍ പി.എം.കെ.വി.വൈ സ്‌കീമിലേക്ക് ആപ്ലിക്കേഷന്‍ ഡെവലപ്പര്‍ - വെബ് ആന്‍ഡ് മൊബൈല്‍ കോഴ്‌സിലേക്ക് സൗജന്യ പരിശീലനം നല്‍കുന്നു. ബിരുദം രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയവര്‍, എന്‍ജിനീയറിങ്/ സയന്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍, വെബ് ആന്‍ഡ് മൊബൈല്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവൃത്തിപരിചയമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ https://forms.gle/koK6ZCc2Nxqp8XY7 ലിങ്കില്‍ അപേക്ഷ നല്‍കണം. ഫോണ്‍- 9495999669.
ക്ലര്‍ക്ക് നിയമനം
പിന്നാക്ക വിഭാഗ വികസന വകുപ്പ് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണത്തിന് ക്ലറിക്കല്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 19 നകം അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ്, കോഴിക്കോട് മേഖലാ ഓഫീസില്‍ നേരിട്ടോ, calicutbedd@gmail.com ലോ നല്‍കണം. ഫോണ്‍- 0495-2377786.
ഹെല്‍പ്പര്‍ നിയമനം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ട്രാക്ട് ഹെല്‍പ്പര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും കൂടിക്കാഴ്ചയ്ക്ക് അറിയിപ്പ് ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി 18, 19 തിയതികളില്‍ രാവിലെ 10 മുതല്‍ കളക്ടറേറ്റ് സര്‍വെ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 04936202251.
ഗതാഗതം നിരോധിച്ചു
വെങ്ങപ്പള്ളി - തെക്കുംതറ റോഡില്‍ അറ്റകുറ്റപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഒരു മാസത്തേക്ക് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
വെള്ളമുണ്ട പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വെള്ളമുണ്ട-പൂളിഞ്ഞാല്‍-തോട്ടോളിപ്പടി റോഡില്‍ മൊതക്കര കുണ്ടില്‍വീട് ജങ്ഷന്‍ ഭാഗത്ത് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ദ്വാരക ഐ.ടി.സി, ദ്വാരക ടൗണ്‍, നാലാം മൈല്‍, പീച്ചംങ്കോട്, നടക്കല്‍, തരുവണ, കാപ്പുംചാല്‍, അംബേദ്കര്‍ ഭാഗങ്ങളില്‍നാളെ (ഫെബ്രുവരി 14) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
ദര്‍ഘാസ് ക്ഷണിച്ചു
തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് സബ് സെന്ററുകളില്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്് പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 12 നകം ലഭിക്കണം. ഫോണ്‍- 04935 260121, 9744861162.
Comments (0)
No comments yet. Be the first to comment!