മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. പനമരം കൂളിവയല്‍ സ്വദേശിയായ ഷുഹൈബ് (27 ) എന്ന യുവാവിനെയാണ് കൂളിവയല്‍ സ്വദേശികളായ രണ്ടുപേര്‍ അതി ക്രൂരമായി മര്‍ദിച്ചതായി പരാതിയുള്ളത്. ദേഹമാസകലം പരിക്കേറ്റ ഷുഹൈബ് നിലവില്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് സംഭവമെന്ന് ബന്ധുക്കള്‍ പറഞ്ഞു.ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് സംഭവം. പ്രതികള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
No comments yet. Be the first to comment!